Wed. Jul 2nd, 2025
കൊച്ചി:

നിയമസഭ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ക്ക് വിജയം ഉറപ്പാണെന്ന് സാബു ജേക്കബ്. മണ്ഡലങ്ങളിലെ വീടുകളിൽ കയറിയിറങ്ങിയായിരുന്നു ട്വന്റി 20യുടെ പ്രചാരണം. ജനങ്ങളുടെ പ്രതികരണം അനൂകൂലമാണ്.

കേരളത്തിൽ വലിയ മാറ്റം വരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച സാബു, ഇടതു മുന്നണിയെ സഹായിക്കാനാണ് ട്വന്റി 20 മത്സരിക്കുന്നതെന്ന യുഡിഎഫ് ആരോപണവും തള്ളി. അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ആരോപണം ഉന്നയിക്കുന്നത് മനോനില തെറ്റിയവരാണ്. രണ്ടു മുന്നണികളെയും ഒരേ പോലെ ട്വന്റി 20 എതിർക്കുന്നുവെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു

By Divya