Wed. Nov 6th, 2024
തിരുവനന്തപുരം:

 
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ പറഞ്ഞു.

പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും ശശി തരൂർ പറഞ്ഞു. കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടിയേയാണ് ശശി തരൂർ രൂക്ഷമായി വിമർശിച്ചത്.

കേരളത്തിൽ സിപിഐഎമ്മിനെ എതിർക്കുന്നത് കോൺഗ്രസ്സാണെന്നും ശശി തരൂർ പറഞ്ഞു. നേമത്ത് ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. മത്സരം ബിജെപിയും യുഡിഎഫും തമ്മിലായിരിക്കും. സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളിൽ ബിജെപിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തിൽ എൽഡിഎഫിനെ ശക്തമായി എതിർക്കുന്നത് കോൺഗ്രസ് മാത്രമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.