Mon. Dec 23rd, 2024
ബിഹാർ:

 
താൻ നന്ദിഗ്രാമിൽ നിന്നും ജയിക്കുമെന്ന് ഉറപ്പാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത മറ്റൊരു മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന മോദിയുടെ പരിഹാസത്തിന് മറുപടിയായാണ് മമത ഇങ്ങനെ പറഞ്ഞത്. നന്ദിഗ്രാമിൽ ജയിക്കുമോയെന്ന് മമതക്ക് സംശയമുണ്ടെന്നും അതിനാൽ മറ്റൊരു സീറ്റിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്.

‘ഞാൻ ഏതു സീറ്റിൽ നിന്നും മത്സരിക്കണമെന്ന് നിർദ്ദേശിക്കാൻ ഞാൻ നിങ്ങളുടെ പാർട്ടി മെമ്പറല്ല. നന്ദിഗ്രാമിൽ നിന്നാണ് ഞാൻ മത്സരിക്കുന്നത്. അവിടെനിന്ന് ജയിക്കുകയും ചെയ്യും.’ മമത പറഞ്ഞു.

മറ്റൊരു മണ്ഡലത്തിൽ നിന്നും ദീദി മത്സരിക്കുന്നുവെന്ന ഊഹാപോഹങ്ങളുണ്ട്. അതേക്കുറിച്ച് ദീദി മറുപടി പറയണം എന്നായിരുന്നു മോദി ആവശ്യപ്പെട്ടത്.