Fri. Apr 26th, 2024
കൊല്‍ക്കത്ത:

 
ബിജെപിക്കും എഐഐഎമ്മിനുമെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കുകയാണെന്നും മമത പറഞ്ഞു.

“ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ച് ചായ കുടിക്കും ഒന്നിച്ച് ദുര്‍ഗാപൂജാ ആഘോഷിക്കും.അതാണ് നമ്മുടെ സംസ്കാരം. ഗ്രാമത്തില്‍ എന്തെങ്കിലും അസ്വാരസ്യം ഉണ്ടായാല്‍ അതിന്റെ ഗുണം കിട്ടുക ബിജെപിക്കാണ്,” മമത പറഞ്ഞു.

എഐഐഎമ്മും ഐഎസ്എഫും ഹിന്ദുക്കളേയും മുസ്‌ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ ബിജെപിയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മമത ആരോപിച്ചു.

വിഭജിക്കപ്പെടാതിരിക്കണമെങ്കിലും എന്‍ആര്‍സി നടപ്പാക്കാതിരിക്കണമെങ്കിലും എഐഎംഐഎമ്മിന് വോട്ട് കൊടുക്കരുതെന്നും മമത പറഞ്ഞു.

“അവര്‍ക്ക് വോട്ട് നല്‍കിയാല്‍ നിങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കി എന്നാണ് അര്‍ത്ഥമാക്കുന്നത്. നന്ദിഗ്രാമില്‍, നിങ്ങളുടെ മകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകും, അതാണ് ഈ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നത്. ബിജെപി പുറത്തുനിന്നിറക്കിയ ഗുണ്ടകള്‍ക്ക് വോട്ട് നല്‍കരുത് മമത പറഞ്ഞു.