Mon. Dec 23rd, 2024
മധുര:

തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ ബഹുമാനിക്കാത്തവരാണ് ഇരുപാര്‍ട്ടികളെന്നും സ്ത്രീസുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം. മധുരയില്‍ വെച്ച് നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഈ പരാമര്‍ശം.

സ്ത്രീകളെ ബഹുമാനിക്കുന്നവരുടെ നാടാണ് മധുരയെന്നും അവര്‍ക്ക് എങ്ങനെ സുരക്ഷയൊരുക്കണമെന്ന് മധുരയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും മോദി പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാനോ അവര്‍ക്ക് സുരക്ഷയൊരുക്കാനോ ശ്രമിക്കാത്ത പാര്‍ട്ടികളാണ് ഡിഎംകെയും കോണ്‍ഗ്രസും. മധുരയെ ഒരു മാഫിയ തലസ്ഥാനമായി മാറ്റാനാണ് ഡിഎംകെ ശ്രമിക്കുന്നത്. പല ഡിഎംകെ നേതാക്കളും സ്ത്രീവിരുദ്ധപരാമര്‍ശം നടത്തുന്നതില്‍ അത്ഭുതമില്ല’, മോദി പറഞ്ഞു.

ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ഇത്തവണ ഡിഎംകെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലങ്ങളെല്ലാം നല്‍കുന്ന സൂചന.

By Divya