Mon. Dec 23rd, 2024
പത്തനംതിട്ട:

പ്രധാനമന്ത്രിയുടെ വിജയ് റാലിക്ക് മുന്നോടിയായി പത്തനംതിട്ടയിൽ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മൂന്ന് ഹെലിപാഡുകളാണ് ജില്ലാ സ്റ്റേഡിയത്തിൽ തയ്യാറാകുന്നത്. ഇന്ന് ജെ പി നദ്ദയും യോഗി ആദിത്യനാഥും ജില്ലയിൽ റോഡ് ഷോ നടത്തും.

നാളെയാണ് പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ് റാലി. ജില്ലാ സ്റ്റേഡിയത്തിൽ മണ്ണിട്ട് ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്താണ് പ്രധാനമന്ത്രിക്ക് ഇറങ്ങാൻ ഹെലിപാഡുകൾ നിർമിക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റും സുരക്ഷാ വേലിയും ക്രമീകരിച്ചു. എസ്‍പിജിയുടെ മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ.

കേന്ദ്ര- സംസ്ഥാന സേനകൾ സുരക്ഷാ പരിശോധന നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിലേക്ക് പ്രധാനമന്ത്രി റോഡ് മാർഗം പോകും. പരിപാടിയിൽ ഒരുലക്ഷം പ്രവർത്തകർ അണിനിരക്കുമെന്നാണ് എൻഡിഎ നേതാക്കളുടെ കണക്കുകൂട്ടൽ.

പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങൾക്ക് പുറമേ ചെങ്ങന്നൂർ, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും വിജയ് റാലിയിൽ പങ്കെടുക്കും.

By Divya