Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത മ്യാന്‍മറിലേക്ക് റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ തിരികെ അയക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ സൈന്യത്തിന്റെ അതിക്രമം അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് പതിനാല് വയസുള്ള പെണ്‍കുട്ടിയെ ഇന്ത്യ മ്യാന്‍മറിലേക്ക് അയക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ബംഗ്ലാദേശിലാണ്. അസാം ട്രൈബ്യൂണിനെ ഉദ്ധരിച്ച ദ വയറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് പെണ്‍കുട്ടി അനധികൃതമായി ഇന്ത്യയിലെത്തുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

എട്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് പെണ്‍കുട്ടിയെ മ്യാന്‍മര്‍ അധികൃതര്‍ക്ക് കൈമാറുക എന്നും അസം ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്‍മറില്‍ പട്ടാളം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ആദ്യമായി നാടുകടത്തുന്നത് ഈ പെണ്‍കുട്ടിയെയാണ്.

By Divya