28 C
Kochi
Friday, July 30, 2021
Home Tags Myanmar

Tag: Myanmar

മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധം; അദാനി ഗ്രൂപ്പിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി

ന്യൂഡല്‍ഹി:മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധമുണ്ടെന്നാരോപിച്ച് അദാനി പോര്‍ട്ട്‌സിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി. നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് കെഎല്പിയാണ് നിക്ഷേപം പിന്‍വലിച്ചത്.മ്യാന്‍മറിലെ യാങ്കോണില്‍ അദാനി ഗ്രൂപ്പ് പുതുതായി നിര്‍മ്മിക്കുന്ന തുറമുഖത്തിനെതിരെയാണ് കെഎല്‍പി രംഗത്തെത്തിയത്. മ്യാന്‍മര്‍ പട്ടാളത്തിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. ഭാവിയില്‍ ഇത് മ്യാന്‍മര്‍...

മ്യാന്മറിൽ പുറത്താക്കിയ ഓങ്​ സാൻ സൂചിയുടെ വിചാരണ തുടങ്ങി പട്ടാള ഭരണകൂടം

മ്യാൻമർ​:സൈന്യം പുറത്താക്കിയ ജനാധിപത്യ സർക്കാറിന്‍റെ തലപ്പത്തുണ്ടായിരുന്ന മ്യാൻമർ നേതാവ്​ ഓങ്​ സാൻ സൂചിയുടെ വിചാരണ തിങ്കളാഴ്​ച പട്ടാള കോടതിയിൽ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ്​ സൂചി നയിച്ച സർക്കാറിനെ സൈന്യം അട്ടിമറിച്ചിരുന്നത്​. 11 കിലോ സ്വർണം കൈവശം വെച്ചതുമുതൽ കോളനി കാല സ്വകാര്യത നിയമത്തിന്‍റെ ലംഘനം ഉൾപെടെ നിരവധി...

സൈന്യത്തിൻ്റെ ‘ചോരക്കുരുതി’ നടക്കുമ്പോള്‍ റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ മ്യാന്‍മറിലേക്ക് നാടുകടത്താനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി:പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത മ്യാന്‍മറിലേക്ക് റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ തിരികെ അയക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ സൈന്യത്തിന്റെ അതിക്രമം അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് പതിനാല് വയസുള്ള പെണ്‍കുട്ടിയെ ഇന്ത്യ മ്യാന്‍മറിലേക്ക് അയക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ബംഗ്ലാദേശിലാണ്. അസാം ട്രൈബ്യൂണിനെ ഉദ്ധരിച്ച ദ...

മ്യാൻമറിൽ വീണ്ടും നരനായാട്ട്? 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നെന്ന് റിപ്പോർട്ട്

മ്യാൻമർ:മ്യാൻമറിൽ 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്. പട്ടാള ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചവർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. വിദ്യാർത്ഥികളടക്കമുള്ളവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്.രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പട്ടാള ഭരണത്തിനെതിരായ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പത് കടന്നതായും റിപ്പോ‍ർട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഒന്നാം തിയതി ഓങ്...

മ്യാൻമറിൽ വെടിവെപ്പ്, 18 പേർ കൊല്ലപ്പെട്ടു

മ്യാൻമർ:സൈന്യം അധികാരം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ മ്യാൻമറിൽ വെടിവെപ്പ്. 18 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.  മ്യാന്മറില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ സൈന്യം കർശന അടിച്ചമർത്തൽ നടപടികളിലേക്ക് കടന്നിരുന്നു. കണ്ണീര്‍വാതക പ്രയോഗത്തിനും മര്‍ദ്ദനത്തിനും പിന്നാലെയാണ് സൈന്യം വെടിവെപ്പിലേക്ക് കടന്നത്.

പട്ടാള ഭരണത്തിനെതിരെ ശബ്ദമുയർത്തി: യുഎൻ സ്ഥാനപതിയെ മ്യാൻമർ പുറത്താക്കി

യാംഗോൻ:രാജ്യത്തെ യുഎൻ സ്ഥാനപതി ക്യോ തുന്നിനെ മ്യാൻമർ പുറത്താക്കി. മ്യാൻമറിലെ സൈനിക നടപടിക്കെതിരെ ശക്തമായ നീക്കം നടത്തണമെന്ന് ക്യോ മോ ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തെ പട്ടാള ഭരണകൂടം പുറത്താക്കിയത്. മ്യാൻമർ സ്റ്റേറ്റ് ടെലിവിഷൻ എംആർടിവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ക്യോ മോ രാജ്യത്തെ ഒറ്റുകൊടുക്കുകയും സ്ഥാനപതിയുടെ...
ഇന്ത്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം നാളെ മുതൽ അവസാനിക്കുമോ?

മ്യാന്മർ സൈന്യത്തിൻ്റെ ഫേസ്​ബുക്​ അക്കൗണ്ടുകൾ നിരോധിച്ചു

യാംഗോൻ:സംഘർഷത്തിന്​ അയവില്ലാത്ത സാഹചര്യത്തിൽ മ്യാന്മർ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നിരോധിച്ച്​ ഫേസ്​ബുക്​. സൈന്യത്തിൻ്റെ അധീനതയിലുള്ള കമ്പനികൾ ഫേസ്​ബുക്കിൽ പരസ്യം നൽകുന്നതിനും വിലക്കുണ്ട്​.ഇൻസ്​റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്കുണ്ട്​. നേരത്തേ സൈനിക മേധാവികളുടെ പേജുകൾ ഫേസ്​ബുക്​ മരവിപ്പിച്ചിരുന്നു. ഫേസ്​ബുക്കി​ന്റെ തീരുമാനത്തോട്​ സൈന്യം പ്രതികരിച്ചിട്ടില്ല.നവംബർ എട്ടിലെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്നാരോപിച്ച്​ ഈമാസം ഒന്നിനാണ്​ മ്യാന്മറിലെ...

മ്യാൻമറിൽ വിദ്യാർത്ഥികളെ‌ തടവിലാക്കി പട്ടാളം; പ്രതിഷേധിച്ച് ജനങ്ങൾ, സൂചിയുടെ തടങ്കൽ നീട്ടി

മ്യാൻമർ:മ്യാന്‍മറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ വിദ്യാർത്ഥികളെയടക്കം പട്ടാളം അറസ്റ്റ് ചെയ്തു. ആയിരത്തോളം പ്രതിഷേധക്കാർക്ക് നേരെ സൈന്യം റബർ ബുള്ളറ്റുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.തടവിലാക്കിയ ഹൈസ്കൂൾ വിദ്യാർത്ഥികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. പട്ടാളഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തിൽ എൻജിനീയർമാരും ഡോക്ടർമാരും അടക്കമുളളവർ രംഗത്തുണ്ട്....

മ്യാ​ന്മ​ർ; ന്യൂനപക്ഷ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ഖത്തർ

ദോ​ഹ:മ്യാ​ന്മ​റി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ച് സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെയ്യുകയാണ് ഖത്ത​ര്‍. രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ള്‍ സു​ര​ക്ഷ​യെ​യും സ്ഥിര​ത​യെ​യും ത​ക​ര്‍ക്കു​മെ​ന്നും ഖ​ത്ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നിരപരാധികളായ സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​തി​ന് വി​ല നൽകേണ്ടിവരുകയെന്നും ഖ​ത്ത​ര്‍ പ്ര​തി​നി​ധി ഐ​ക്യ​രാ​ഷ്​ ട്ര​സ​ഭ​യി​ൽ പ​റ​ഞ്ഞു.മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ലി​ൻെ​റ 29ാമ​ത് പ്ര​ത്യേ​ക സെ​ഷ​നി​ല്‍ 'മ്യാ​ന്മ​റി​ലെ പ്ര​തി​സ​ന്ധി​യു​ടെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍'എ​ന്ന...

മ്യാന്‍മാര്‍ സൈന്യത്തലവന്മാര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി

വാഷിംഗ്ടണ്‍:മ്യാന്‍മാറിലെ സൈന്യത്തലവന്മാര്‍ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പട്ടാള അട്ടിമറിക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മ്യാന്‍മാര്‍ സൈന്യത്തലവന്മാര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത്. അമേരിക്ക മ്യാന്‍മാറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യുഎസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചു.