Wed. Jan 22nd, 2025
തിരുവനന്തപുരം:

വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്സോ, എസ്‍സി/എസ്ടി നിയമം, കൊലപാതകം എന്നീ ചുമത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ജനുവരി 13, മാർച്ച് 4 എന്നീ തിയ്യതികളിലാണ് വാളയാർ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019 ൽ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. വിധിക്കെതിരെയുളള അപ്പീലിൻമേൽ വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു.

By Divya