Thu. Jan 23rd, 2025
തൃശ്ശൂര്‍:

മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് സീറ്റ് നിഷേധത്തെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും രാജ്യസഭാംഗവും തൃശ്ശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. തലമുണ്ഡനം ചെയ്ത സംഭവം വളരെ വിഷമമുണ്ടാക്കിയെന്ന് സുരേഷ് ഗോപി പറഞ്ഞു.

‘ഒരു സ്ത്രീയുടെ അവകാശമാണ് കേശം. സ്ത്രീയ്ക്ക് ഗര്‍ഭപാത്രം എന്ന് പറയുന്നത് പോലെ തന്നെയാണ് അവളുടെ സീമന്തരേഖയും. അത് വ്യക്തമാകണമെങ്കില്‍ കേശം വേണം. സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന കാര്യമാണ് സംഭവിച്ചത്’, സുരേഷ് ഗോപി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു
ലതികാ സുഭാഷ് രാജിവെച്ചത്.

By Divya