Mon. Dec 23rd, 2024
കണ്ണൂര്‍:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും ക്യാപ്റ്റന്‍ എന്ന പദം അദ്ദേഹത്തിന് നല്‍കിയത് പിആര്‍ ഏജന്‍സികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായിക്ക് സര്‍വാധിപതികളുടെ മാനസികാവസ്ഥയാണ്. പി ജയരാജനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പിണറായിയാണ്. ഇ പി ജയരാജനോടും പി ജയരാജനോടും പിണറായി വിജയന്‍ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതു ബോംബും നേരിടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാളെ ഇ ഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്ന ബോംബിനെ കുറിച്ചാണോ അദ്ദേഹം പറയുന്നത്. അല്ല മകളുടെ ഓഫീസില്‍ ഇഡി എപ്പോഴും വരാമെന്ന ബോംബാണോ?. ഏത് ബോംബ് ആണെന്ന് മുഖ്യമന്ത്രി പറയണം.

പിണറായി വിജയന്‍ പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഐഎമ്മിന് ഉളളില്‍ തന്നെയായിരിക്കും. പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്ഫോടനമാണ് സംഭവിക്കുക എന്നുളള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം.

By Divya