Mon. Dec 23rd, 2024
കോഴിക്കോട്:

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് പുകഴ്ത്തുന്നതിനെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യഥാർത്ഥ ഹീറോ എന്ന് വിശേഷിപ്പിച്ചും നടൻ ജോയ് മാത്യു. ഇടത് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ സത്യമാണെന്ന് തെളിയിച്ച രമേശ് ചെന്നിത്തലയല്ലേ യഥാർത്ഥ ഹീറോ എന്ന് ജോയ് മാത്യു ചോദിക്കുന്നു.

വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഉന്നയിച്ച പല ആരോപണങ്ങളും സിപിഎമ്മിന്‍റെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി ഒടുങ്ങിയെന്നും ജോയ് മാത്യു പറയുന്നു. സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ഉന്നയിക്കുകയും പിന്നീട് തെളിയിക്കപ്പെടുകയും ചെയ്ത ആരോപണങ്ങളുടെ പട്ടികയും ജോയ് മാത്യു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

By Divya