Mon. Dec 23rd, 2024
തിരുവനന്തപുരം:

കോണ്‍ഗ്രസ് വിട്ടത് സീറ്റ് കിട്ടാത്തതുകൊണ്ടല്ലെന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന പി എം സുരേഷ് ബാബു. താന്‍ പാര്‍ട്ടി വിട്ടത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്നും സുരേഷ് ബാബു ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

പുതുപ്പള്ളി തരാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്തവണ മത്സരിക്കില്ലായിരുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമാവാന്‍ പോലും പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയതിനാലാണ് കോണ്‍ഗ്രസ് വിട്ടതെന്നും സുരേഷ് ബാബു വ്യക്തമാക്കുന്നു.

By Divya