Mon. Dec 23rd, 2024

ഇടുക്കി:

കോണ്‍ഗ്രസ് എംപി രാഹല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇടുക്കി മുൻ എംപി ജോയ്സ് ജോ‍ർജ്. സംഭവം വിവാദമായതോടെ സിപിഎമ്മും ജോയ്സ് ജോര്‍ജിനെ തള്ളി രംഗത്തെത്തിയിരുന്നു.

വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ ആക്രമിക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ക്കാമെന്നുമായിരുന്നു സിപിഎം നിലപാട്. മുഖ്യമന്ത്രിയും ജോയ്സ് ജോര്‍ജിനെ തിരിുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന പരസ്യമായി പിന്‍വലിച്ച് ജോയ്സ് ജോര്‍ജ് മാപ്പ് പറഞ്ഞത്.

രാഹുല്‍ എറണാകുളത്തെത്തി വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചതിനെ കുറിച്ച് മോശം രീതിയിലായിരുന്നു മുന്‍ എംപി പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ പരാമര്‍ശം.

പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയിസ് ജോര്‍ജിന്റെ ആക്ഷേപം. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നും പരിഹാസം.  പ്രസ്താവനയെ കൂട്ടചിരിയിൽ സദസ്സ് പിൻതാങ്ങുകയും ചെയ്തിരുന്നു.ജോയ്സിനെ പിന്തുണച്ച് അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന എം എം മണി രംഗത്തെത്തിയിരുന്നു.

https://www.youtube.com/watch?v=aUMhJCTxjxI

By Binsha Das

Digital Journalist at Woke Malayalam