Thu. Jan 23rd, 2025
ഇടുക്കി:

കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ജോയ്‌സ് ജോര്‍ജ്. പ്രസംഗം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വെച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്.

എൽഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയെ ജോയ്‌സ് ജോര്‍ജ് ആക്ഷേപിച്ചത്. ‘രാഹുല്‍ഗാന്ധി പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിലേ പോകൂ. അവിടെ ചെന്ന് പെണ്‍കുട്ടികളെ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ പഠിപ്പിക്കും.

എൻ്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊന്നും പോയേക്കരുത്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല,’ എന്നായിരുന്നു ജോയ്ജ് ജോര്‍ജിൻ്റെ പരാമര്‍ശം.

By Divya