Mon. Dec 23rd, 2024
ഇടുക്കി:

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് മുന്‍ എംപി ജോയ്സ്‍ ജോര്‍ജ്. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുന്‍ എംപി മോശം പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ പരാമര്‍ശം. കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടുക്കിയില്‍ എത്തിയ രാഹുല്‍ സംസ്ഥാന സര്‍ക്കാരിനെ വലിയ രീതിയില്‍ കടന്നാക്രമിച്ചിരുന്നു.

ഇതിനെ വിമര്‍ശിക്കുന്നതിന് ഇടയിലാണ് രാഹുലിന് എതിരെ ജോയ്സ് ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശം നടത്തിയ ജോയിസിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവന്‍റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ പറഞ്ഞു.

By Divya