Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ യുഡിഎഫ്​ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്​ ഉണർവേകി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യുഡിഎഫ്​ സ്ഥാനാർത്ഥി അരിത ബാബുവിനൊപ്പം റോഡ്​​ ഷോയിൽ പ​ങ്കെടുത്തു. അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥികളിലൊരാളാണെങ്കിലും ധൈര്യത്തിൽ മുന്നിലാണെന്ന്​ പ്രിയങ്ക പറഞ്ഞു.

ഒരുമണിക്കൂറോളം നീണ്ട റോഡ്​ഷോ യുഡിഎഫ്​ കേന്ദ്രങ്ങൾ വഴിയിലുടനീളം ആവേശത്തോടെയാണ്​ വരവേറ്റത്​. ആലപ്പുഴക്ക്​ പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ​ പ്രിയങ്ക ഇന്ന് പര്യടനം നടത്തും.

By Divya