Wed. Jan 22nd, 2025
കോഴിക്കോട്:

ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചരിത്രകാരന്‍ ഡോ എംജിഎസ്. നാരായണന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 80 വയസ്സ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍നിന്ന് തപാല്‍വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്.

80 കഴിഞ്ഞ എംജിഎസിന് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. നേരത്തെ എംജിഎസ് മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണമുണ്ടായിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് ബിഎലഒ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്.
വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ എംജിഎസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കളക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു.

By Divya