Mon. Dec 23rd, 2024
കൊച്ചി:

കിറ്റക്‌സിന്റെ ട്വന്റി 20 പാര്‍ട്ടി എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കാരണം സിപിഐഎമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ട്വന്റി 20 മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാഷ്ട്രീയ ആയുധമാണെന്നും പി ടി തോമസ് ആരോപിച്ചു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള ജില്ലയില്‍ എല്‍ഡിഎഫിന് കൂടുതല്‍ സീറ്റ് പിടിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

”കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്ന ജില്ലയില്‍ മൂന്നോ നാലോ സീറ്റ് കുറയ്ക്കാന്‍ പിണറായി വിജയനുമായി ഒരു അവിശുദ്ധ കൂട്ടുകെട്ട് ട്വന്റി 20 ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് മാത്രം ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.

By Divya