Sun. Dec 22nd, 2024
ഇടുക്കി:

തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്‍റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രചാരണം നിര്‍ത്തിയ ആന്‍റണി നിരീക്ഷണത്തിലേക്ക് മാറി. ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ ജോസഫിനും കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഒരുമാസത്തോളം ആശുപത്രിയിലും വീട്ടിലുമായി വിശ്രമത്തിലായിരുന്ന ജോസഫ് പ്രചാരണം സജീവമാക്കിയിരിക്കുകയാണ്. ജോസഫിന്‍റെ അഭാവത്തിൽ പ്രവർത്തകരാണ് പ്രചാരണം നയിച്ചിരുന്നത്. തൊടുപുഴയിൽ കഴിഞ്ഞ ദിവസത്തെ രാഹുൽ ഗാന്ധിയുടെ സമ്മേളനത്തോടെ ജോസഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി.

By Divya