തൊടുപുഴ:
ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍ ആത്മഹത്യ ശ്രമം നടത്തി. കൃഷി ഓഫിസർക്ക് മുന്നിലാണ് കരാറുകാരനായ അടിമാലി സ്വദേശി സുരേഷ് പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
പണി പൂര്‍ത്തിയാക്കിയിട്ടും ബില്ല് മാറി നൽകാത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒടുവിൽ ഫയർ ഫോഴ്‌സും പൊലീസും എത്തി ബലം പ്രയോഗിച്ചാണ് കരാറുകാരനെ കീഴടക്കിയത്.
ഇദ്ദേഹം കൃഷി വകുപ്പിന് കീഴില്‍ മറയൂർ പഞ്ചായത്തിലെ കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി കരാറ് ഏറ്റെടുത്ത് നടത്തുന്ന കരാറുകാരനാണ്. പ്രത്യേകിച്ച് കിണറും കുളവും ഒക്കെ നിര്‍മിച്ച് നല്‍കാന്‍ കരാര്‍ ഏറ്റെടുക്കുന്നയാളാണ്.
കിണര്‍ നിര്‍മിക്കാന്‍ കൃഷി വകുപ്പ് ഇദ്ദേഹത്തിന് കരാര്‍ നല്‍കിയിരുന്നു. ഒരു കിണറിന് ഇരുപത്തിയഞ്ചു ലക്ഷം രൂപയായിരുന്നു. പത്ത് ലക്ഷം രൂപ മാത്രമെ തനിക്ക് ലഭിച്ചിട്ടുള്ളഉവെന്നും എട്ട് മാസമായി ബാക്കി തുടയ്ക്ക് വേണ്ടി കൃഷി ഓഫീസ് കയറി ഇറങ്ങുകയാണെന്നും സുരേഷ് പറയുന്നു.
അതേസമയം പത്ത് ലക്ഷത്തിന് മുകളില്‍ പണം നല്‍കാന്‍ കലക്ടറുടെ അനുമതി വേണമെന്നും അനുമതി ലഭിച്ചാലെ തുക നൽകാൻ സാധിക്കുവെന്നുമാ് എന്ന് കൃഷി ഓഫീസർ അറിയിച്ചത്.
https://www.youtube.com/watch?v=1r0UwfrrXZE