Sun. Dec 22nd, 2024
അ​ബുദാബി:

‘രോ​ഗ​പ്ര​തി​രോ​ധ​വും ലോ​ജി​സ്​​റ്റി​ക്‌​സും’ ദ്വി​ദി​ന ലോ​ക ഉ​ച്ച​കോ​ടി അ​ബുദാബി​യി​ൽ 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൊവി​ഡി​നെ ചെ​റു​ക്കാ​ൻ ‘പ്ര​ത്യാ​ശ​യു​ടെ കൂ​ട്ടു​കെ​ട്ട്’ എ​ന്ന ആ​ശ​യ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ബുദാബി സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് ലോ​ക ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ഉ​ച്ച​കോ​ടി​യി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കും.

പ​ക​ർ​ച്ച​വ്യാ​ധി​യെ നേ​രി​ടാ​നു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ, സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ൾ, അ​ക്കാ​ദ​മി​ക​ൾ, പ​ങ്കാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

By Divya