Wed. Nov 6th, 2024
പാലക്കാട്:

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുട്ടിൽ ഇഴയേണ്ടി വരില്ലെന്ന് രാഹുൽ ഗാന്ധി. യുഡിഎഫിന് വോട്ട് തേടി പാലക്കാട് മുതൽ ത‍ൃത്താല വരെ 70 കിലോ മീറ്റര്‍ ദൂരം രാഹുൽ റോഡ് ഷോ നടത്തി. മാസം ആറായിരം രൂപയെന്ന് പ്രകടന പത്രിക വാഗ്ദാനവും ഉയര്‍ത്തിയാണ് രാഹുലിന്‍റെ പ്രചാരണം.

രാവിലെ 11.41. സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തെ ഹെലിപ്പാഡിൽ രാഹുൽ ഹെലികോപ്റ്റർ ഇറങ്ങി. തുടർന്ന് കോട്ടമൈതാനത്തേക്ക് രാഹുലിനെ പ്രവർത്തകർ ആവേശപൂർവം വരവേറ്റു. പാലക്കാട് മലമ്പുഴ, ചിറ്റൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർഥിച്ച് പ്രസംഗം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് രാഹുലിന്‍റെ രൂക്ഷ വിമർശനം.

പാലക്കാട് മുതൽ തൃത്താല വരെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾക്കൊള്ളിച്ച് റോഡ് ഷോയും രാഹുൽ നടത്തി. റോഡിനിരുവശവും നിരവധി പ്രവർത്തകരാണ് രാഹുലിനെ കാണാൻ വഴിയോരത്ത് കാത്തുനിന്നത് ഇതിനിടെ ഒറ്റപ്പാലത്ത് നാടകീയമായി ഉച്ച ഭക്ഷണം.

പലയിടത്തും അപ്രതീക്ഷിതമായി വാഹനം നിർത്തി പ്രവർത്തകർക്ക് ഒപ്പം ചേർന്നു. കൂറ്റനാട് സമാപന സമ്മേളനത്തിൽ സംസ്ഥാനസർക്കാരിന് എതിരെ ആയിരുന്നു രാഹുലിനെ വിമർശനം. രാഹുലിന്‍റെ വരവ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജമായി.

By Divya