Wed. Jan 22nd, 2025
ന്യൂഡൽഹി:

തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിറക്കി. ബംഗാളിലും അസമിലും ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മാർച്ച് 27 രാവിലെ 7 മുതൽ അവസാനഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ 29ന് 7.30 വരെ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്സിറ്റ്പോളുകൾ നടത്തുകയോ ഫലം ഒരു മാധ്യമങ്ങൾ വഴിയും പ്രസിദ്ധീകരിക്കുകയോ പാടില്ല.

ഒരു ഘട്ടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളിൽ അഭിപ്രായ സർവേകളോ മറ്റു സർവേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും പാടില്ല.

By Divya