Mon. Dec 23rd, 2024
തിരുവനന്തപുരം:

രാഹുൽ ഗാന്ധിയുടെ കേരള തിരഞ്ഞെടുപ്പ് പ്രാചാരണം തുടരുന്നു. ഇന്ന് ഇടുക്കി ജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി രാഹുൽഗാന്ധി പ്രചാരണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാംഘട്ട പ്രാചാരണങ്ങൾക്ക് ഇന്ന് തുടക്കമാകും.

എറണാകുളം ജില്ലയിലാണ് പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം. പ്രമുഖ നേതാക്കൾ തന്നെ വീടുകൾ കയറി വോട്ട് തേടുന്ന രീതിയിലാണ് ഇടതുപക്ഷത്തിന്റെ രണ്ടാംഘട്ട പ്രചാരണം. തലശ്ശേരിയിൽ സ്ഥാനാർത്ഥി ഇല്ലാതെ ബിജെപി വെട്ടിലായിരിക്കെ ദേശീയ അധ്യക്ഷൻ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരെത്തും.

നദ്ദയുടെ ഒപ്പില്ലാത്തതിനാൽ തലശ്ശേരിയിലെ പത്രിക തള്ളിയ സംഭവത്തിൽ അദ്ദേഹം പ്രതികരിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. സ്ഥാനാർത്ഥി ആകേണ്ടിയിരുന്ന ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് ഉൾപെടെയുള്ളവർ രാവിലെ 9ന് കണ്ണൂർ വിമാനത്താവളത്തിലെത്തി നദ്ദയെ സ്വീകരിക്കും.

മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുന്ന സികെ പദ്മനാഭന് വോട്ട് ചോദിച്ച് 10 മണിയോടെ ചക്കരക്കൽ ടൗണിലാണ് നദ്ദയുടെ റോഡ്ഷോ. ഈ പരിപാടി ക്ക് ശേഷം 11 മണിയോടെ ബിജെപി അധ്യക്ഷൻ തൃശ്ശൂരേക്ക് പോകും.

By Divya