Fri. Apr 26th, 2024
തി​രു​വ​ന​ന്ത​പു​രം:

ഒ​റ്റ ഫോട്ടോ ഉ​പ​യോ​ഗി​ച്ച്​ വി​വി​ധ ബൂ​ത്തു​ക​ളി​ൽ പ​ല പേ​രി​ൽ വോ​ട്ടു​ക​ൾ ചേ​ർ​ത്ത ത​ട്ടി​പ്പ്​ വി​ശ​ദീ​ക​രി​ക്കാ​നാ​കാ​തെ തിര​ഞ്ഞെ​ടു​പ്പ്​ കമ്മീഷൻ. ഇ​ര​ട്ട വോ​ട്ടി​ന്​ പി​ന്നി​ൽ സം​ഘ​ടി​ത ശ്ര​മ​മി​ല്ലെ​ന്ന്​ മു​ഖ്യ​തിര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ വി​ശ​ദീ​ക​രി​ക്കുമ്പോഴും സ​മാ​ന ഫോട്ടോ ഉ​പ​യോ​ഗി​ച്ച്​ വ്യ​ത്യ​സ്​​ത പേ​രു​ക​ളി​ൽ വോ​ട്ട്​ ചേ​ർ​ത്ത​താ​ണ്​ കമ്മീഷന് വി​ശ​ദീ​ക​രി​ക്കാ​നാ​കാ​ത്ത​ത്. വി​ശ​ദാം​ശ​ങ്ങ​ൾ തെ​ളി​വ്​ സ​ഹി​തം പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​ര​ട്ട​വോ​ട്ടി​ന്​ പി​ന്നി​ൽ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. ഇ​ര​ട്ട​വോ​ട്ടു​ക​ൾ വ​രാ​നു​ള്ള സാ​ഹ​ച​ര്യം നേ​ര​ത്തേ മു​ഖ്യ​തിര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഒ​രി​ട​ത്ത്​ വോ​ട്ടു​ള്ള​യാ​ൾ മ​റ്റൊ​രി​ട​ത്തേ​ക്ക്​ മാ​റുമ്പോ​ൾ ആ​ദ്യം വോ​ട്ടു​ണ്ടാ​യി​രു​ന്ന​യി​ട​ത്തെ വോ​ട്ട്​ നീ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കാ​തെ പു​തി​യ സ്ഥ​ല​ത്ത്​ വോ​ട്ട്​ ചേ​ർ​ക്കു​ന്ന​താ​ണ്​ ഒ​രു കാ​ര​ണ​മാ​യി വി​ശ​ദീ​ക​രി​ച്ച​ത്.

By Divya