Mon. Dec 23rd, 2024
പാലക്കാട്:

യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാടെത്തി. പാലക്കാട്, മലപ്പുറം ജില്ലകളിൽ പര്യടനം നടത്തും. പാലക്കാട് കോ​ട്ട​മൈ​താ​ന​ത്ത് നിന്ന് ആരംഭിക്കുന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോ തൃത്താല മണ്ഡലത്തിലെ കൂറ്റനാട് അവസാനിക്കും.

കോ​ട്ട​മൈ​താ​ന​ത്തി​ന് മു​ന്നി​ൽ കാ​റി​ൽ ​നി​ന്നു​ത​ന്നെ രാഹുൽ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. 12.30ന് ​തു​ട​ർ​ന്ന് പ​റ​ളി, മ​ങ്ക​ര വ​ഴി 1.00ന് ​പ​ത്തി​രി​പ്പാ​ല. തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ലം വ​ഴി 2.00ന് ​കു​ള​പ്പു​ള്ളി തു​ട​ർ​ന്ന് ഓ​ങ്ങ​ല്ലൂ​ർ വ​ഴി 2.30ന് ​പ​ട്ടാ​മ്പി. തു​ട​ർ​ന്ന് 3.00 മ​ണി കൂ​റ്റ​നാ​ട് വ​രെ റോ​ഡ് ഷോ.

​പാ​ല​ക്കാ​ട്ട്​ ഷാ​ഫി പ​റ​മ്പി​ലി​നും പ​ത്തി​രി​പ്പാ​ല​യി​ൽ കോ​ങ്ങാ​​ട്ടെ സ്ഥാ​നാ​ർ​ഥി യു സി രാമനും ഒ​റ്റ​പ്പാ​ലം സ്ഥാനാർത്ഥി ഡോ പി സരിനും വേ​ണ്ടി​യും വോ​ട്ട​ഭ്യ​ർ​ത്ഥിക്കും. കു​ള​പ്പു​ള്ളി​യി​ൽ ഷൊ​ർ​ണൂ​ർ സ്ഥാനാർത്ഥി ടി എച്ച് ഫിറോസ്സ് ബാ​ബു​വി​നും പ​ട്ടാ​മ്പി​യി​ൽ റി​യാ​സ് മു​​ക്കോ​ളി​ക്കു​ വേ​ണ്ടി​യും സം​സാ​രി​ക്കും.

കൂ​റ്റ​നാ​ട്ട്​ തൃ​ത്താ​ല സ്ഥാ​നാ​ർ​ഥി വി ടി ബാ​ൽ​റാ​മി​നു​ വേ​ണ്ടി​യും സം​സാ​രി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍ഗം പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി ഐഎസ്എസ് സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യ ഹെ​ലി​പ്പാ​ടി​ല്‍ ഇ​റ​ങ്ങും. തു​ട​ര്‍ന്ന് മ​ന​ഴി സ്​​റ്റാ​ൻ​ഡ്​ മു​ത​ല്‍ അ​ങ്ങാ​ടി​പ്പു​റം മേ​ല്‍പാ​ലം വ​രെ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തും.

By Divya