കൊച്ചി:
എൽഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പുറത്തിറക്കിയ വീഡിയോക്കെതിരെ വിമർശനം ശക്തമായപ്പോള്‍ വിവാദ ഭാഗം നീക്കം ചെയ്തു. മുസ്ലീം മത വിഭാഗത്തെ അത്രയധികം മോശമായും തീവ്രവാദവുമായി ബന്ധമുള്ളവരുമായാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
മുസ്ലിം വിരുദ്ധമായ വംശീയ മുൻവിധിയോടെയാണ് വീഡിയോ പുറത്തിറക്കിയതെന്ന വിമർശനം കത്തിപ്പടര്‍ന്നിരുന്നു. സഹായിച്ചില്ലേലും ഇങ്ങനെ ഉപദ്രവിക്കരുത് എന്ന് ഇടതു പ്രവർത്തകർ വരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോകൾക്ക് താഴെ പ്രതികരിച്ചിരുന്നു.
https://www.facebook.com/556770062/posts/10164745949815063/?d=n
അതേസമയം, വീഡിയോ നീക്കം ചെയ്തതിന് പിന്നാലെയും സോഷ്യല്‍ മീഡിയയില്‍ പു.ക.സയ്ക്കെതിരെ വിമര്‍ശനം കനക്കുന്നുണ്ട്. ‘പുരോഗമനമോ നിലവാരമില്ലായ്മയോ.. സഖാവേ, സത്യത്തിൽ ഇത് പുരോഗമന കലാസാഹിത്യ സംഘം ആണോ അതോ ആർഷ ഭാരത കലാസാഹിത്യ സംഘം ആണോ.. ആഹാ, മുക്കിയോ ഇനിയും വരണം ഇടയ്ക്കൊക്കെ ആ രാജ്യദ്രോഹ കുപ്പായവും കൊണ്ട്..’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം.
ഇടതുപക്ഷ പ്രചാരണത്തിനായി തയ്യാറാക്കുന്ന ദൃശ്യാവിഷ്ക്കാരമണാണ് എന്ന് പറയുന്നുണ്ടെങ്കിലും ഇത് ബിജെപിക്ക് വേണ്ടി ചെയ്തതാണെന്നും,ഒരു സമുദായത്തെ ഇതക്രയധികം മേശമാക്കി അവതരിപ്പിക്കുന്ന സ്ക്രിപ്റ്റ് വേറെയില്ല. എന്ത് പുരോഗമനമാണിതെന്നും ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നു
മൂന്ന് ദിവസം മുൻപ് ഇതിന്റെ സംവിധായകൻ ആയ പു.ക .സ കാരൻ സ്വന്തം വാളിൽ ഷെയർ ചെയ്ത വീഡിയോ ആണ് , നമ്മൾ വെറുതെ ആളെ തെറ്റ് ധരിച്ചതാണ് , ആള് 24 കാരറ്റ് സംഘ പുത്രന്‍ ആണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വരുന്ന പ്രതികരിണങ്ങള്‍. സ്ക്രിപ്റ്റ് ചെയ്തയാൾ നാട്ടുകാരൻ… ഇയാൾ സഖാവായിരുന്ന് എന്ന് കരുതിയ തനിക്ക് തെറ്റ് പറ്റിപോയി എന്നും ഒരാള്‍ പറയുന്നു.
https://www.youtube.com/watch?v=aJpak8WcqKw
ക്ഷേമ പെൻഷൻ ഗുണഭോക്താവായ ഒരു മുസ്ലിം സ്ത്രീയായിരുന്നു വീഡിയോയിലെ പ്രധാന കഥാപാത്രം. തന്നോട് പിണങ്ങിപ്പിരിഞ്ഞു കഴിയുന്ന മകന്‍റെ കുടുംബത്തിന് ഈ ക്ഷേമ പെൻഷനിൽ നിന്ന് തുക നൽകി സഹായിക്കാൻ പോകുകയാണ് അവർ. ഇതിനിടെ ഒരു വിദൂഷക കഥാപാത്രവുമായി അവർ നടത്തുന്ന സംസാരമാണ് വീഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്.
അവർ കടന്നു പോകുമ്പോള്‍ വിദൂഷക കഥാപാത്രം ആ ഉമ്മയെ കുറിച്ച് പറയുന്ന ഭാഗമാണ് വെട്ടിമാറ്റിയത്. ‘ഉമ്മയുടെ ഒരു മകന്‍ രാജ്യദ്രോഹക്കുറ്റം ചെയ്തപ്പോള്‍ ഓന്‍റെ മയ്യത്തെനിക്ക് കാണണ്ടയെന്ന് പറഞ്ഞ ഉമ്മാടെ വാക്ക്, ഉറപ്പാണ് എല്‍ഡിഎഫ് വരും’ എന്നായിരുന്നു വിദൂഷക കഥാപാത്രം പറയുന്നത്. ഈ ഭാഗമാണ് വിമര്‍ശനം കനത്തപ്പോള്‍ പു.ക.സ നീക്കം ചെയ്തത്. ‘ഉമ്മ’ കഥാപാത്രമാകുമ്പോള്‍ മകൻ സവാഭാവികമായും രാജ്യദ്രോഹിയാകുന്ന പു.ക.സയുടെ യുക്തിബോധത്തെയാണ് സോഷ്യല്‍ മീഡിയ കീറി മുറിച്ചത്.
ചമയങ്ങളില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പെൻഷനും കിറ്റും തന്നെയാണ് പലതിലും ചർച്ചാവിഷയം. മുസ്ലീങ്ങള്‍ രാജ്യദ്രോഹിയാകുന്നതിന് പുറമെ ബ്രാഹ്മണരെ ദരിദ്രരായി ചിത്രീകരിക്കുന്ന വീഡിയോകളും വിവാദമായിരുന്നു.