Wed. Nov 6th, 2024
ന്യൂഡൽഹി:

35 സീറ്റുകൾ കിട്ടിയാൽ കേരളത്തിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികൾ ഇല്ലാതായത് പാര്‍ട്ടി അന്വേഷിക്കും. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രകടനത്തിൽ ജനങ്ങൾ നിരാശരാണ്.

അധികാരത്തിൽ എത്തില്ലെങ്കിൽ കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബദലായി ബിജെപി മാറുമെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. ബിജെപി കേരളത്തിൽ ശക്തമായ സ്വാധീനമായി മാറുകയാണ്. വിശ്വാസ്യതയുള്ള ബദലായിരിക്കും ബിജെപി.

35 സീറ്റുകൾ കിട്ടിയാൽ കേരളത്തിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. അന്വേഷിച്ച് ഇക്കാര്യത്തിൽ മറുപടി പറയും. മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളില്ല. അവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പത്രിക തള്ളുകയാണ് ഉണ്ടായത്. സാധാരണ അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്. ശബരിമല പ്രധാന വിഷയമാണ്. ശബരിമലയെ കുറിച്ച് മാത്രം രാഹുൽഗാന്ധി പറഞ്ഞില്ലെന്നും പ്രഹ്ളാദ് ജോഷി കൂട്ടിച്ചേ‍‍ര്‍ത്തു.

By Divya