Sun. Dec 22nd, 2024
കോയമ്പത്തൂർ:

നടൻ കമലഹാസൻ വിജയിക്കില്ലെന്ന് നടി ഗൗതമി. ബിജെപിയുടെ പ്രചരണത്തിനായി കോയമ്പത്തൂർ മണ്ഡലത്തിൽ പോകുമെന്നും, കേന്ദ്ര സർക്കാരിന്റെ മികച്ച ഭരണം തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച ഉണ്ടാക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂർ സൗത്തിൽ എൻഡിഎ സ്ഥാനാർത്ഥി വാനതി തന്നെ വിജയിക്കുമെന്നും ഗൗതമി പറഞ്ഞു.

കോയമ്പത്തൂർ സൗത്ത് സ്വദേശിനിയാണ് വാനതി, അവർ അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. അത് ജനങ്ങൾ തിരിച്ചറിയുമെന്ന് ഗൗതമി പറഞ്ഞു. ‘രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സുരക്ഷിതിരയാരിന്നുവെന്ന് ഗൗതമി പറഞ്ഞു. കൊവിഡ് കാലത്ത് ഇന്ത്യയെ രണ്ടാംകിട രാഷ്ട്രമായാണ് എല്ലാവരും കണ്ടിരുന്നത്. എന്നാൽ ഇന്ന് ലോകം കൊവിഡ് പിടിയിലമർന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇന്ത്യ ഏവരെയും പിന്നിലാക്കി മുന്നിട്ട് തന്നെ നിൽക്കുകയാണ്’- ഗൗതമി പറഞ്ഞു.

By Divya