Sat. Apr 5th, 2025
തിരുവനന്തപുരം:

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും കടുപ്പിച്ച് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കൃത്യതയും വ്യക്തതയുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകളെ നിര്‍വചിക്കേണ്ടത് അല്ലാതെ വേഗതയല്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

അരദിവസം മുന്‍പ് എംഎല്‍എയെ തിരഞ്ഞെടുത്തത് കൊണ്ട് കൂടുതലൊന്നും സംഭവിക്കാനില്ലെന്നും, മറിച്ച് തെറ്റായ എംഎല്‍എയോ എംപിയോ ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ എല്ലാം മാറുമെന്നും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെയും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്റെ പരിമിധികള്‍ ചൂണ്ടിക്കാണിച്ച് അവയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഹാരം കാണണമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു.

By Divya