Thu. Jan 23rd, 2025
കണ്ണൂർ:

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ് അയച്ച് ജില്ലാ കളക്ടർ. ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നോട്ടീസ് അയച്ചത്.

പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവന ചട്ട ലംഘനമാണെന്ന പരാതിയിലാണ് നോട്ടീസ്.  തിരഞ്ഞെടുപ്പു കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പത്രവാര്‍ത്തക്ക് അടിസ്ഥാനമായ വസ്തുതകള്‍ നല്‍കിയതെന്ന് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.  48 മണിക്കൂറിനുള്ളില്‍  രേഖാ മൂലം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

By Divya