Mon. Dec 23rd, 2024
തൃശൂർ:

ഗുരുവായൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തില്‍ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡിഎസ്ജെപി നേതാക്കളുമായി ചര്‍ച്ച നടത്തി.

ബിസിനസുകാരനായ ദീലീപ് നായര്‍ ഇതാദ്യമാായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നേരത്തെ എൻ ഡി എയുടെ സഖ്യ കക്ഷിയാകാൻ ശ്രമിച്ചിരുന്ന പാർട്ടിയാണ് ഡിഎസ്ജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25,590 വോട്ടാണ് ബി ജെ പി യ്ക്ക് ലഭിച്ചത്.

ഡിഎസ്ജെപിയെ പിന്തുണയ്ക്കുന്നതിലൂടെ ഈ വോട്ടുകൾ മറ്റ് മുന്നണികൾക്ക് പോകാതെ നോക്കാനാണ് ബിജെപിയുടെ ശ്രമം.

By Divya