Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഇനി മുതല്‍ ആർഎസ്എസിനെ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. കുടുംബത്തില്‍ സ്ത്രീകളും പ്രായമായവരുമുണ്ട്. അവരോട് അനുകമ്പയും സ്‌നേഹവുമുണ്ട്. ഇതൊന്നും ആർഎസ്എസില്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

അതേസമയം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും സംഘപരിവാര്‍ അജണ്ടയെ ചോദ്യം ചെയ്ത് രാഹുല്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കെതിരെ യു പിയില്‍ നടന്ന ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കാനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കാനും സംഘപരിവാര്‍ നടത്തിയ നീചമായ പ്രചാരണത്തിന്റെ ഫലമാണ്.

അത്തരം വിഘടനശക്തികളെ പരാജയപ്പെടുത്തുന്നതിനായി ആത്മപരിശോധന നടത്താനും തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാനുമുള്ള സമയമാണിത്’, രാഹുല്‍ പറഞ്ഞിരുന്നു.

By Divya