Thu. Jan 23rd, 2025
കണ്ണൂര്‍:

വിശ്വാസികളെ ഒരിക്കലും കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളായി കാണാറില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വിശ്വാസികളെല്ലാം കമ്മ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണെന്നും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിശ്വാസികളെല്ലാം കമ്മ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണ്. വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ല. കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നൊരു സമീപനമാണിത്. മാക്‌സിന്റെ സമീപനവും ഇതായിരുന്നു. തിരഞ്ഞടുപ്പുകള്‍ ജനങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള അവസരങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാന്‍ കിട്ടുന്ന അവസരമാണെന്നും കമ്യൂണിസ്റ്റുകാരല്ലാത്തവരടക്കം വോട്ട് ചെയ്തവരായാലും അല്ലാത്തവരായാലും അവരുമായുള്ള സൗഹൃദം മുന്നോട്ടുകൊണ്ടുപോകുമെന്നും എം വി ജയരാജന്‍ പറഞ്ഞു

By Divya