Wed. Nov 6th, 2024
ബിഹാർ:

ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസിന്റെ ക്രൂരനടപടിയില്‍ വ്യാപക പ്രതിഷേധം. ബിഹാറില്‍ ജനാധ്യപത്യമില്ലാതായെന്നും മുഖ്യമന്തി നിതീഷ് കുമാര്‍ ബിജെപിയുടെ വക്താവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ്‌ ചെയ്തു.

ഇന്ന് രാജ്യസഭയില്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് ആര്‍ജെഡി നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേസമയം തെരുവില്‍ അക്രമം അഴിച്ചുവിടാന്‍ നേതൃത്വം നല്‍കി എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ഇട്ടു.

ബിഹാര്‍ നിയമസഭയില്‍ ഇന്നലെ ബിഹാര്‍ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബില്‍ പാസാക്കിയ സാഹചര്യമാണ് അക്രമ സംഭവത്തിലേക്ക് നയിച്ചത്. പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. വനിതകള്‍ അടക്കമുള്ള അംഗങ്ങളെ പൊലീസ് വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു

By Divya