Sun. Feb 23rd, 2025
കണ്ണൂർ:

സ്പീക്കർക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല. സ്പീക്കർക്കെതിരായ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി ഞെട്ടിക്കുന്നതെന്നതാണെന്നും. ശ്രീരാമകൃഷ്ണന്‍റെ കൈകൾ കളങ്കപ്പെട്ടുവെന്നും സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും പറഞ്ഞു ചെന്നിത്തല സ്പീക്കറെ നേരാം വണ്ണം ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്നും അവകാശപ്പെട്ടു.

ശ്രീരാമകൃഷ്ണൻ്റെ കാര്യങ്ങൾ അറിയാവുന്നത് കൊണ്ടാണ് പാർട്ടി സീറ്റ് നൽകാത്തതെന്നും എന്തിനാണ് സ്പീക്കർ നിരന്തരം ഗൾഫിൽ പോയതെന്ന് വ്യക്തമാവുകയാണെന്നും ചെന്നിത്തല പറഞ്ഞു.

By Divya