Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ സംസാരിച്ചാല്‍ ജയിലിലടയ്ക്കുമെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്നാരോപണവുമായി അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എം പി നവനീത് കൗര്‍ റാണ.
മുകേഷ് അംബാനിയുടെ വീടിനുമുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ വാഹനമുടമ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയ്‌ക്കെതിരെ താന്‍ സംസാരിച്ചതാണ് ശിവസേനയെ ചൊടിപ്പിച്ചതെന്നും നവനീത് പറഞ്ഞു.

ജയിലിലടയ്ക്കുമെന്ന് മാത്രമല്ല മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞും നിരവധി ഫോണ്‍ കോളുകള്‍ തനിക്ക് വന്നതായും നവനീത് പറയുന്നു. ‘മാര്‍ച്ച് 22നാണ് ശിവസേന എം പി അരവിന്ദ് സാവന്ത് എന്നെ ഭീഷണിപ്പെടുത്തിയത്. രാജ്യത്തെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലായിരുന്നു സാവന്തിന്റെ പെരുമാറ്റം. സാവന്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു’, നവനീതിന്റെ പരാതിയില്‍ പറയുന്നു.

By Divya