Sun. Feb 23rd, 2025
കല്‍പ്പറ്റ:

നിയമസഭ തിരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരങ്ങള്‍ നടക്കുന്ന വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 18 പേര്‍ ജനവിധി തേടും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിനമായ തിങ്കളാഴ്ച കല്‍പ്പറ്റ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്ന ഇ ആർ സന്തോഷ്‌കുമാര്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്.

മാനന്തവാടിയിലും കല്‍പ്പറ്റയിലും ഏഴ് പേര്‍ വീതവും സുല്‍ത്താന്‍ ബത്തേരിയില്‍ നാല് പേരുമാണ് മത്സരരംഗത്തുളളത്. പ്രമുഖ മുന്നണി സ്ഥാനാർത്ഥികള്‍ക്ക് പുറമെ ബഹുജന്‍ സമാജ് പാര്‍ട്ടി, എസ്ഡിപിഐ, അണ്ണാ ഡെമോക്രാറ്റിക് ഹൂമന്റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളും അവരുടെ സ്ഥാനാർത്ഥികളുമായി തിരഞ്ഞെടുപ്പ്കളത്തിലുണ്ട്.

മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളില്‍ രണ്ട് വീതം സ്വതന്ത്രന്മാര്‍ ജനവിധി തേടുന്നു. ബത്തേരി മണ്ഡലത്തില്‍ ഒരു സ്ഥാനാർത്ഥിയാണുള്ളത്

By Divya