Wed. Jan 22nd, 2025
ജിദ്ദ:

യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു. റിയാദിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനാണ്​ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചത്​. ​യുഎന്നിന്റെ മേൽ​നോട്ടത്തിൽ യമനിലുടനീളം വെടിനിർത്തൽ സമാധാന പദ്ധതിയിൽ ഉൾപ്പെടുമെന്ന്​ പത്രസമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

സൗദി നേതൃത്വത്തിലുള്ള സഖ്യം ഹുദൈദ തുറമുഖ ഉപരോധം ലഘൂകരിക്കും. തുറമുഖത്തു നിന്നുള്ള നികുതി വരുമാനം​ സ്റ്റോക്ക്ഹോം കരാർ അനുസരിച്ച് ഹുദൈദയിലെ സെൻട്രൽ ബാങ്ക് ഓഫ് യെമനിൽ നിക്ഷേപിക്കും. നിർണിത പ്രാദേശിക, അന്തർദേശീയ സ്​ഥലങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക്​​ സൻആ വിമാനത്താവളം വീണ്ടും തുറക്കാൻ അനുവദിക്കും എന്നിവ പദ്ധതിയിലെ പ്രധാന പോയിൻറുകളാണ്​.

പ്രതിസന്ധി പരിഹരിക്കാൻ യമൻ രാഷ്​ട്രീയ പാർട്ടികൾ തമ്മിലുള്ള രാഷ്​ട്രീയ പരിഹാര ചർച്ചകൾ ആരംഭിക്കും. ഹൂതികൾ സമാധാന പദ്ധതി സമ്മതിച്ചു കഴിഞ്ഞാൽ വെടിനിർത്തൽ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

By Divya