കൊണ്ടോട്ടി:
നാമനിർദ്ദേശ പത്രികയിലെ സൂക്ഷ്മപരിശോധനക്ക് ശേഷം തള്ളേണ്ടവ തള്ളിയും കൊള്ളേണ്ടവ കൊണ്ടും കഴിഞ്ഞപ്പോള്‍ ചിത്രം വ്യക്തമായി. കൊണ്ടോട്ടിയുടെ പോര്‍ക്കളത്തില്‍ രണ്ട് അപരന്മാരുള്പ്പടെ ഏഴ് പേരാണ് ജനവിധി തേടുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികള്‍ക്ക് കൂടി ചിഹ്നം അനുവദിച്ച് കിട്ടിയതോടെ പ്രചാരണവും ചൂട് പിടിച്ചു.
ഇനി വോട്ട് പെട്ടിയിലാകുന്നതുവരെ സ്ഥാനാർത്ഥികളുടെയും പരിവാരങ്ങളുടെയും ഓട്ടമാണ്. വോട്ട് ഉറപ്പിക്കാന്‍. സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫ് ടി വി ഇബ്രാഹീമിനെ തന്നെയാണ് കോണി ചിഹ്നത്തില്‍ ജനവിധി തേടാന്‍ കളത്തിലിറക്കിയത്.
എൽഡിഎഫിന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജി ഓട്ടോ ചിഹ്നനത്തിലാണ് ജനവിധി തേടുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാർത്ഥിയായി റസാഖ് പാലേരിയാണ് മത്സരിക്കുന്നത്. ഗ്യാസ് സിലിണ്ടറാണ് ചിഹ്നം.
എൻഡിഎ സ്ഥാനാർത്ഥിയായി ഷീബ ഉണ്ണികൃഷ്ണനാണ് ജനവിധി തേടുന്നത്. ബിഎസ്പി സ്ഥാനാര്‍ഥിയായി ടി ശിവദാസന്‍ ആന ചിഹ്നത്തിലും മത്സരിക്കുന്നു. യുഡിഎഫ്, എൽഡിഫ് സ്ഥാനാർത്ഥികള്‍ക്ക് ഓരോ അപരന്മാരും രംഗത്തുണ്ട്. സിവി ഇബ്രാഹീം ജനവാതില്‍ ചിഹ്നത്തിലും സുലൈമാന്‍ ഹാജി ഇസ്തിരിപ്പെട്ടി ചിഹ്നത്തിലും സ്വതന്ത്രരായി മത്സരിക്കുന്നു.