Tue. Nov 5th, 2024
തിരുവനന്തപുരം:

വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ച് പാർട്ടി വിട്ട് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കെസി റോസക്കുട്ടിയെ ക്രൈസ്തവ അനുകൂല മേഖലകളിൽ പരമാവധി പ്രചാരണത്തിനെത്തിക്കാൻ എൽഡിഎഫ് നീക്കം. കല്പറ്റ സീറ്റ് തർക്കത്തിൽ കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന സഭാ വോട്ടുകൾ റോസക്കുട്ടി ടീച്ചറിലൂടെ ഇടത് പാളയത്തിലെത്തിക്കാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ഇന്ന് മുതൽ റോസക്കുട്ടി ഇടത് വേദികളിൽ സജീവമായി എത്തിത്തുടങ്ങും.

കല്പറ്റയിൽ ക്രൈസ്തവ സ്ഥാനാർത്ഥി വേണമെന്ന സഭാനേതൃത്വത്തിന്റെ ആവശ്യം കോൺഗ്രസ് പരിഗണിക്കാഞ്ഞതിലെ അതൃപ്തി നിലനിൽക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥി പരിഗണനയിൽ സജീവമായി ഉണ്ടായിരുന്ന കെസി റോസക്കുട്ടി ഇടത് പാളയത്തിലെത്തിയത്. ഇതോടെ ജില്ലയിലെ മുതിർന്ന നേതാവിന്റെ സാന്നിധ്യം പരമാവധി പ്രയോജനപ്പെടുത്തി, മൂന്ന് മണ്ഡലങ്ങളിലും വിജയമുറപ്പിക്കുകയാണ് എൽഡിഎഫ് ലക്ഷ്യം.

By Divya