Wed. Jan 22nd, 2025
തിരുവനന്തപുരം:

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പ്രചാരണത്തിനായി ദേശീയ നേതാക്കൾ കൂട്ടത്തോടെ കേരളത്തിലേക്ക്. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാത്രി കൊച്ചിയിലെത്തും. നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് ഷായുടെ ആദ്യ പൊതു പരിപാടി. രാഹുൽ ഗാന്ധി ഇന്ന് കോട്ടയം, എറണാകുളം ജില്ലകളിൽ പര്യടനം തുടരും.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് നീലേശ്വരത്ത് എം രാജഗോപാലന്‍റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലെത്തും.

പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്കുള്ള റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.

2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും.തുടർന്ന് കഞ്ചിക്കോട്ടെ എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോ. തുടർന്ന് കോയമ്പത്തൂരിലേക്ക് പോകും.

By Divya