Mon. Dec 23rd, 2024
തിരുവനന്തപുരം:

വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചത് ജാള്യത മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടർ അറിയാതെയാണ് കൃത്രിമമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കി
തിരഞ്ഞെടുപ്പ് കമ്മിഷൻ ടിക്കാറാം മീണ രംഗത്തെത്തിയിരുന്നു. ആദ്യം ലഭിച്ച അഞ്ച് മണ്ഡലങ്ങളിലെ പരാതികളിൽ ഒരു പരിധിവരെ ശരിയുണ്ടെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതി ജില്ലാ കളക്ടർമാർക്ക് അയച്ചതായും അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും ബൂത്ത് ലെവൽ ഓഫിസർ നേരിട്ടായിരിക്കും പരിശോധന നടത്തുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

By Divya