Mon. Dec 23rd, 2024
കണ്ണൂര്‍:

ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥനാര്‍ത്ഥിയാക്കിയതില്‍ പരസ്യമായി പ്രതിഷേധിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ അയയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്നുമുതല്‍ സോണി സെബാസ്റ്റ്യന്‍ പങ്കെടുക്കും. വൈകീട്ട് പയ്യാവൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സജീവിനൊപ്പം വേദി പങ്കിടും. തര്‍ക്കം മാറ്റിവെച്ച് തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് എ വിഭാഗം സഹകരിക്കുന്നത്.

അതേസമയം ജില്ലയില്‍ എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാന്‍ കെപിസിസിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കെസി ജോസഫിന്റെ സിറ്റിങ് സീറ്റായിരുന്ന ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എ ഗ്രൂപ്പ് പ്രതിഷേധിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി തുടക്കത്തില് ഉമ്മന്‍ചാണ്ടിയടക്കം ഇടപെട്ടെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.

By Divya