Mon. Dec 23rd, 2024
തമിഴ്നാട്:

ബിജെപി പിന്തുണയുമായി അണ്ണാ ഡിഎംകെ തമിഴ്നാട്ടിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരിക്കുമെന്ന് നടിയും ബിജെപി സ്ഥാനാർഥിയുമായ ഖുശ്ബു. ഭരണം നേട്ടം ഡിഎംകെയുടെ സ്വപ്നം മാത്രമാണെന്നും, കേരളത്തിൽ മുഖ്യശത്രുക്കളായി മത്സരിക്കുന്ന സിപിഐഎമ്മിനും കോൺഗ്രസിനും തമിഴ്നാട്ടിൽ ആശയം നഷ്ടപ്പെട്ടെന്നും ഖുശ്ബു പറഞ്ഞു.

“സ്വപ്നം കാണാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഡിഎംകെ സ്വപ്നം കാണുകയാണ്. അവർ കാണട്ടെ. കഴിഞ്ഞ വർഷമായി അവർ സ്വപ്നം കാണുകയാണ്. ഇനിയും അത് തുടരും. അത് സഫലമാകാൻ പോകുന്നില്ല. ഒരു സംസ്ഥാനത്ത് പരസ്പരം മത്സരിക്കുന്നു. മറ്റ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജയിക്കാൻ എതിരാളികളുമായി കൈകോർക്കുന്നു. അതാണ് കോൺഗ്രസ്.”- ഖുശ്ബു പറഞ്ഞു.

ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ഡിഎംകെ പ്രസിഡൻ്റ് എംകെ സ്റ്റാലിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായിട്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും തമിഴ്‌നാട്ടിൽ സീറ്റ് നേടാമെന്ന ബിജെപി മോഹം നടക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നോട്ടയ്ക്ക് താഴെ മാത്രമേ വോട്ട് ലഭിക്കുവന്ന് സ്റ്റാലിൻ പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട മുൻ അണ്ണാ ഡിഎംകെ എംഎൽഎ മുത്തുമാരിലിംഗം ഡിഎംകെയിൽ ചേർന്നു. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്.

By Divya