Mon. Dec 23rd, 2024
കണ്ണൂര്‍:

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി. തലശ്ശേരിയില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതു പരിപാടി.

അതിന് ശേഷം പൊന്‍കുന്നത്തും പുറ്റിങ്ങലിലും കഞ്ചിക്കോട്ടും അമിത് ഷാ സംസാരിക്കും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രിയാണ് അമിത് ഷാ കൊച്ചിയിലെത്തുക. അതേസമയം തലശേരിയിലും ദേവികുളത്തും ഗുരുവായൂരിലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തളളിയതിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.

By Divya