Sun. Dec 22nd, 2024
കൊച്ചി:

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാൻ ആർജവമില്ലാത്തത് കൊണ്ടാണ് ഇത്തരം ഒരു നീക്കം.

കളളത്തരം കയ്യോടെ പിടികൂടിയതോടെയാണ് കരാറിൽ നിന്ന് പിൻമാറിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സാധാരണക്കാരൻ്റെ കൈയ്യിലേക്ക് പണമെത്തിക്കുകയാണ് ന്യായ് പദ്ധതിയിലൂടെ യുഡിഎഫ് ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാരിൻ്റെ ദാനമായിട്ടല്ല പദ്ധതി നടപ്പാക്കുക.

പരിചയ സമ്പന്നരും ചെറുപ്പക്കാരെയും ഉൾപ്പെടുത്തിയാണ് കോൺഗ്രസിൻ്റ സ്ഥാനാർത്ഥി പട്ടികയെന്ന് രാഹുൽ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പര്യടനം തുടരുകയാണ്.

By Divya