Wed. Nov 6th, 2024
തിരുവനന്തപുരം:

സ്ഥിരമായി ആരോടും വലിയ മമത കാണിക്കാത്ത നെടുമങ്ങാട് നിയോജകമണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിന്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സി ദിവാകരന്‍ പിടിച്ചെടുത്ത നെടുമങ്ങാട് മടക്കിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. വോട്ടില്‍ വന്‍മുന്നേറ്റമുണ്ടാക്കിയ ബിജെപിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സി ദിവാകരന്റെ പിന്മാഗാമിയായെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി ആര്‍ അനിലിന്റെ പ്രചാരണം മുന്നേറുന്നത്. നിയമസഭയിലേക്കുള്ള കന്നിയങ്കമാണെങ്കിലും മണ്ഡലത്തിലെ പരിചയവും വികസനം മുന്‍നിര്‍ത്തിയുള്ള പ്രചാരണവും ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യുവജനക്ഷേമ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ പി എസ് പ്രശാന്തിനും നിയമസഭയിലേക്കുള്ള ആദ്യ മത്സരമാണിത്. മണ്ഡലത്തിന്റെ വികസന മുരടിപ്പും സര്‍ക്കാരിനെതിരായ ആരോപണങ്ങളും വോട്ടാകുമെന്നാണ് പ്രതീക്ഷ.

By Divya