Mon. Dec 23rd, 2024
കുവൈത്ത്:

കുവൈത്തില്‍ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിക്കുന്നു. മാർച്ച് അവസാനമോ അടുത്ത മാസം ആദ്യമോ കാമ്പയിൻ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം. സലൂൺ, റെസ്റ്റൊറന്‍റ്, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് കാമ്പയിൻ. പൊതുജനവുമായി നേരിട്ട്‌ ഇടപെടുന്നവർ എന്ന നിലയിലാണ് ഇവർക്ക് മുൻഗണന നൽകിയത്.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയം വാർത്താവിനിമയ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായാണ് വിവരം. ഏപ്രില്‍ മാസത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷനുള്ള അനുമതി ലഭിച്ചേക്കും.

By Divya